നിപയെ കുറിച്ച് ഭീതിപടര്‍ത്തരുത്...കൂട്ടായ ശ്രമത്തിലൂടെ; നിപ്പയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കേന്ദ്ര സംഘം

നിപ വൈറസ് പടര്‍ത്തുന്ന പനി അപകടകരമാണെങ്കിലും അത് നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് വളരെവേഗത്തില്‍ സാധിച്ചു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു രോഗബാധ എന്നാണ് കേന്ദ്രസംഘം തന്നെ വ്യക്തമാക്കിയത്.
സാധാരണപനിപോലെ വന്ന് പെട്ടെന്നുതന്നെ ജീവനെടുക്കുന്ന നിലയിലേക്ക് എത്തുന്നതാണ് നിപ വൈറസ്. നിപ്പയെ പ്രതിരോധിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. മുന്നനുഭവം ഇല്ലാതിരുന്നിട്ടും ഫലപ്രദമായി നിയന്ത്രിക്കാന്‍ നമുക്ക് സാധിച്ചതുകൊണ്ടാണ് കേന്ദ്രസംഘം ഉള്‍പ്പടെ കേരളത്തേയും സര്‍ക്കാരിനേയും ഇക്കാര്യത്തില്‍ അഭിനന്ദിച്ചത്.
കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിന് ബന്ധപ്പെട്ട രാജ്യവും സംസ്ഥാനങ്ങളും വിലക്കേര്‍പ്പെടുത്തുന്ന വിധത്തിലേക്കും ഇവിടുന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും വിപണി നഷ്ടപ്പെടുന്ന നിലയിലേക്കും കാര്യങ്ങള്‍ മാറി. ഇത് കേരളത്തിന്‍റെ സമ്ബദ്ഘടനയെപ്പോലും ബാധിക്കുന്ന നിലയിലേക്കും മാറി. ഇങ്ങനെ വേണ്ടിയിരുന്നോ മാധ്യമപ്രവര്‍ത്തനം എന്ന് പ്രസ്തുത മാധ്യമങ്ങള്‍ ആലോചിക്കണം. എന്നാല്‍ ചില മാധ്യമങ്ങള്‍ ജനങ്ങളിലെ ഭീതിയകറ്റാനും പൊതുസമൂഹത്തെ ബോധവത്ക്കരിക്കുന്ന നിലയിലും ശരിയായരീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും കാണാതിരിക്കുന്നില്ല.
നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനം നടത്തവേ അസുഖബാധിതയായി മരണപ്പെട്ട നേഴ്സ് ലിനിയുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി അവരുടെ രണ്ട് കുട്ടികള്‍ക്കുമായി 20 ലക്ഷം രൂപയും ഭര്‍ത്താവിന് ജോലിയും നിപ ബാധിച്ച് മരണപ്പെട്ട മറ്റെല്ലാവരുടേയും കുടുംബത്തിന് 5 ലക്ഷം രൂപ വീതവും നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
ഇനിയൊരു നിപ മരണം ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ പുതിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 30 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ശിലാസ്ഥാപനം നടത്തുകയുമാണ്. നിലവിലുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നവീനവത്ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിനൊപ്പം ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചികിത്സ നടത്തുന്നതിനിടയില്‍ സംരക്ഷണം നല്‍കാനും കഴിയും വിധത്തില്‍ ശക്തമാണ് കേരളത്തിലെ ആരോഗ്യസംവിധാനം.
https://www.facebook.com/Malayalivartha