കുമ്മനത്തിന് ഇതിലും വലിയ ഭാഗ്യം കിട്ടാനില്ല... കുമ്മനത്തിന് നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിയത് മുരളീധരനെന്ന് ബിജെപിയിലെ ഉന്നതര്‍; വി. മുരളീധരന്‍ കേന്ദ്ര മന്ത്രിയാകും; വി. സുരേന്ദ്രന്‍ പ്രസിഡന്റാകും; മുരളിയുടെ കൈയില്‍ കേരള ബിജെപി ഭദ്രമാക്കാന്‍ നീക്കം

കുമ്മനം ഗവര്‍ണറാക്കി നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി വിജയിച്ച വി.മുരളിധരന്‍ കേന്ദ്ര സഹമന്ത്രിയാകും. കുമ്മനത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വിരാമമിട്ടത് വി.മുരളീധരനാണ്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുരളിയെയും കുമ്മനത്തെയും കേരളത്തില്‍ നിന്ന് ഒഴിവാക്കി കേരളത്തില്‍ ഗ്രൂപ്പില്ലാത്ത സംസ്ഥാന കമ്മിറ്റിക്ക് രൂപം കൊടുക്കാനാണ് മോഡിയുടേയും അമിത് ഷായുടെയും പദ്ധതി. പകരം മുരളി പക്ഷക്കാരനായ കെ.സുരേന്ദ്രന്‍ സംസ്ഥാന അദ്ധ്യക്ഷനായേക്കും. അതോടെ മുരളിയുടെ കൈയില്‍ കേരള ബിജെപി ഭദ്രമാകും.
അടുത്ത പാര്‍ലെമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്നും മത്സരിക്കണമെന്നും മുരളിക്ക് ആഗ്രഹമുണ്ട്. കേന്ദ്ര മന്ത്രിയായാല്‍ ജയസാധ്യത വര്‍ധിക്കുമെന്ന് മുരളി കരുതുന്നു.
കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് വി. മുരളീധരന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. വി.മുരളീധരനും കുമ്മനം രാജശേഖരനും തമ്മില്‍ വിരുദ്ധ ചേരികളില്‍ നിന്ന് പോരാടുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വി. മുരളീധരന് രാജ്യസഭാംഗത്വം നല്‍കിയപ്പോള്‍ തന്നെ കുമ്മനത്തിന് ഒരു സുപ്രധാന സ്ഥാനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കുമ്മനത്തിന് പകരം കെ.സുരേന്ദ്രനെ ബി ജെ പി പ്രസിഡന്റാക്കാന്‍ വി മുരളീധരന്‍ ചരടുവലി തുടങ്ങി.
വി.മുരളീധരനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇതുപോലൊരു രാത്രി തികച്ചും അപ്രത്യക്ഷമായി നീക്കിയാണ് കുമ്മനം അധികാരത്തിലെത്തിയത്. ബിജെപി പ്രസിഡന്റായ കുമ്മനം മുരളി പക്ഷത്തെ വെട്ടിനിരത്തിയാണ് മുന്നോട്ടു പോയത്. ഇതാണ് പ്രകോപനം സൃഷ്ടിച്ചത്. കുമ്മനത്തെക്കാള്‍ ജൂനിയറാണ് മുരളി. എന്നാല്‍ കുമ്മനത്തിന്റെ ഒരു തീരുമാനവും മുരളി അംഗീകരിച്ചിരുന്നില്ല. കുമ്മനത്തെ മുരളി തള്ളി പറയുകയും ചെയ്തിരുന്നു. ഇതിനെതിരെ പലവട്ടം കുമ്മനം പരാതിയുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുരളിയെ പരസ്യമായി പിന്തുണക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. അതില്‍ കുമ്മനത്തിന് അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ തന്റെ വിഷമം അദ്ദേഹത്തിന് പ്രകടിപ്പിക്കാനായില്ല. പോളിസി വിഷയങ്ങളില്‍ പോലും കുമ്മനത്തെ അനുസരിക്കാന്‍ മുരളി തയ്യാറായിട്ടില്ല.
കേരളത്തില്‍ നിന്ന് വക്കത്തെയും ശങ്കരനാരായണനെയും ഗവര്‍ണറാക്കി കെട്ടുകെട്ടിച്ചതു പോലെയാണ് കുമ്മനത്തെയും കടത്തിയത്. ഗവര്‍ണറായാല്‍ രാഷ്ട്രീയത്തില്‍ വിരമിച്ചു എന്നാണര്‍ത്ഥം. മുമ്പ് നടന്ന സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. അതു കൊണ്ടു കൂടിയാണ് കുമ്മനത്തെ ഗവര്‍ണറാക്കണമെന്നു തന്നെ മുരളി വാശി പിടിച്ചത്. മുരളിയുടെ ഓപ്പറേഷനാണെന്ന് അറിയാമെങ്കിലും കുമ്മനത്തിന്റെ മുമ്പില്‍ മറ്റ് വഴികളില്ല. അടുത്ത പാര്‍ലെമെന്റ് തെരഞ്ഞടുപ്പ് നയിക്കാമെന്നിരിക്കെയാണ് കുമ്മനത്തിന് അവിചാരിത മാറ്റം ഉണ്ടായത്.
https://www.facebook.com/Malayalivartha