ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം... ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി

പുതുക്കാട് ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍വേ പാലത്തിലെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. ഏതാനും ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. പൂര്‍ണമായി റദ്ദാക്കിയവ
എറണാകുളംഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (56370,56371), എറണാകുളംനിലമ്പൂര്‍എറണാകുളം പാസഞ്ചര്‍ (56362, 56363), എറണാകുളം കായംകുളം എറണാകുളം പാസഞ്ചര്‍ (56381, 56382), ആലപ്പുഴകായംകുളം പാസഞ്ചര്‍ (56377), കായംകുളംഎറണാകുളം പാസഞ്ചര്‍ (56380). ഭാഗികമായി റദ്ദാക്കിയവ രാവിലെ 6.45നുള്ള എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി (16305) 8.10ന് തൃശൂരില്‍നിന്നാകും പുറപ്പെടുക. തിരുവനന്തപുരംകോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് (12076) രാവിലെ 9.25ന് എറണാകുളം സൗത്ത് ജങ്ഷനില്‍ സര്‍വിസ് അവസാനിപ്പിക്കും. കോഴിക്കോട്തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12075) വൈകീട്ട് 5.30ന് എറണാകുളം സൗത്ത് ജങ്ഷനില്‍ നിന്നാകും സര്‍വിസ് ആരംഭിക്കുക.
പുനലൂര്‍പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791) രാവിലെ 10.03ന് ആലുവയില്‍ സര്‍വിസ് അവസാനിപ്പിക്കും. വൈകീട്ട് 6.27ന് ആലുവയില്‍നിന്നാകും മടക്ക സര്‍വിസ് (16792). തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് (16302) രാവിലെ 11.05ന് അങ്കമാലിയില്‍ സര്‍വിസ് അവസാനിപ്പിക്കും.
വൈകീട്ട് 3.55ന് അങ്കമാലിയില്‍ നിന്നായിരിക്കും മടക്കയാത്ര (16301).
സമയം ക്രമീകരിച്ചവ
പുലര്‍ച്ച രണ്ടിന് പുറപ്പെടേണ്ട നാഗര്‍കോവില്‍മംഗളൂരു ഏറനാട് എക്‌സ്പ്രസ് (16606) 3.40നായിരിക്കും പുറപ്പെടുക. എറണാകുളംപുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. രാവിലെ 5.55നുള്ള ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ് (13352) 7.55നേ പുറപ്പെടൂ. എറണാകുളംപുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ രണ്ടുമണിക്കൂര്‍ വൈകും. രാവിലെ 9.10നുള്ള എറണാകുളംബംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12678) 11.40നാകും പുറപ്പെടുക. രാവിലെ 5.55നുള്ള ഗുരുവായൂര്‍ഇടമണ്‍ പാസഞ്ചര്‍ (56365) 6.45നാകും പുറപ്പെടുക. പുലര്‍ച്ച 4.25നുള്ള തിരുവനന്തപുരംമുംബൈ സി.എസ്.ടി പ്രതിവാര എക്‌സ്പ്രസ് (16332) 5.25നേ പുറപ്പെടൂ. എറണാകുളംപുതുക്കാട് സെക്ഷനില്‍ ട്രെയിന്‍ 80 മിനിറ്റ് വൈകും.
നിയന്ത്രണം ഏര്‍പ്പെടുത്തിയവ
നാഗര്‍കോവില്‍മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) എറണാകുളംപുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് വൈകും. തിരുവനന്തപുരംഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) ഒരു മണിക്കൂറും എറണാകുളംഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617) അര മണിക്കൂറും കൊച്ചുവേളിചണ്ഡീഗഡ് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് (12217) 45 മിനിറ്റും തിരുനെല്‍വേലിബിലാസ്പൂര്‍ പ്രതിവാര എക്‌സ്പ്രസ് (22620) രണ്ടു മണിക്കൂര്‍ 20 മിനിറ്റും കൊച്ചുവേളിലോക്മാന്യതിലക് ഗരീബ്്രഥ് എക്‌സ്പ്രസ് (12202) 45 മിനിറ്റും വൈകിയാകും ഓടുക.
നിലമ്പൂര്‍: തൃശൂര്‍ പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഉച്ചക്ക് 2.50ന് നിലമ്പൂരില്‍നിന്ന് പുറപ്പെടുന്ന നിലമ്പൂര്‍എറണാകുളം പാസഞ്ചര്‍ ശനി, ഞായര്‍ ദിവസങ്ങളിലെ സര്‍വിസ് റദ്ദ് ചെയ്തു.<യൃ /><േെൃീിഴ>എക്‌സ്പ്രസുകള്‍ക്ക്&ിയുെ;അധിക സ്‌റ്റോപ്
കായംകുളംഎറണാകുളം പാസഞ്ചര്‍ (56380) റദ്ദാക്കിയതിനാല്‍ തിരുവനന്തപുരംഇന്ദോര്‍ അഹല്യനഗരി പ്രതിവാര എക്‌സ്പ്രസിനും (22646), തിരുവനന്തപുരംഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസിനും (12512) കായംകുളംഎറണാകുളം സെക്ഷനിലെ എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പുണ്ടായിരിക്കും.
https://www.facebook.com/Malayalivartha