മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാൻ ആളുകള്‍ ഒത്തുചേരുന്ന സല്‍ക്കാരച്ചടങ്ങുകള്‍ ഉപേക്ഷിച്ച് കോഴിക്കോട് നഗരം; നിപ വൈറസ് ബാധിച്ചു മരിച്ച ഇസ്‌മയിലിനെ ആദ്യം പരിശോധിച്ച ഡോക്‌ടര്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി മണിപ്പാലിലെ ആശുപത്രിയില്‍

നിപ വൈറസ് ഭീതിയിൽ കോഴിക്കോട് നഗരം. വിവാഹങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുമുണ്ട്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ ഇത്തരം ചടങ്ങുകള്‍ക്ക് എത്താറുള്ളൂ. നിപപ്പേടിയില്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഡോക്‌ടറെ കാണുന്നത് ഒഴിവാക്കാന്‍ കഴിയാത്തവര്‍ മാത്രമാണ് ആശുപത്രികളിലെത്തുന്നത്.
മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കാനാണു ശ്രമം. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആളുകള്‍ ഒത്തുചേരുന്ന സല്‍ക്കാരച്ചടങ്ങുകള്‍ ഉപേക്ഷിക്കുന്നത്. കോഴിക്കോട് താജ് ഗേറ്റ്‌വേ ഹോട്ടലില്‍ ഇന്നലെ നടത്താനിരുന്ന വിവാഹസല്‍ക്കാരം മാറ്റിവയ്‌ക്കുന്നതായി പത്രപരസ്യവും പ്രത്യക്ഷപ്പെട്ടു.
രോഗഭീതി മൂലം ചില ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ഉമിനീരിലൂടെയും വൈറസ് പകരുമെന്ന വാര്‍ത്തകളാണു കാരണം. രോഗികളുമായി അടുത്ത് ഇടപഴകിയവരുടെ ആശങ്ക മാറിയിട്ടില്ല. നിപ വൈറസ് ബാധിച്ചു മരിച്ച നടുവണ്ണൂര്‍ കോട്ടൂര്‍ തിരുവോട് മയിപ്പില്‍ ഇസ്‌മയിലിനെ ആദ്യം പരിശോധിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു ഡോക്‌ടര്‍ മണിപ്പാലിലെ ആശുപത്രിയില്‍ വിദഗ്‌ധ പരിശോധനയ്‌ക്കായി പോയെന്നാണു വിവരം.ഇസ്‌മയിലിന്റെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഈ ഡോക്‌ടര്‍ സുഹൃത്തുക്കളുമായി ആശങ്ക പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha