വീട്ടിലേയ്ക്ക് കയറി വന്ന് ഭര്‍ത്താവിനെ രാധിക തല്ലാനൊരുങ്ങിയെന്ന് നടി നളിനി; രാധിക എനിക്ക് സഹോദരിയാണ്

രാധിക തന്റെ ഭര്‍ത്താവിനെ തല്ലാനൊരുങ്ങിയെന്ന് നടി നളിനി. പക്ഷെ അവള്‍ തല്ലാനൊരുങ്ങിയത് തനിക്ക് വേണ്ടിയാണ്... കാര്യണം വ്യക്തമാക്കുകയാണ് നളിനി.
തമിഴ് സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് മുന്‍കാല നായികമാരായ രാധികയും നളിനിയും. സിനിമാ മേഖലയില്‍ ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ രാധികയുമായുള്ള അടുപ്പത്തേക്കുറിച്ച് നളിനി വാചാലയായി. സംവിധായകന്‍ രാമരാജന്റെ മുന്‍ ഭാര്യയാണ് നളിനി. 2000ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.
രാധിക എനിക്ക് സഹോദരിയാണ്. എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചെന്നറിഞ്ഞപ്പോള്‍ രാധിക വീട്ടിലേയ്ക്ക് വന്നു. വലിയ ദേഷ്യത്തിലായിരുന്നു അവള്‍. വലിയ വാഗ്‌വാദം നടന്നു, ഇനി നീ അവളുടെ കാര്യം നോക്കണ്ട അവള്‍ക്ക് ഞാനുണ്ട് എന്ന് രാധിക അക്രോശിച്ചു, അദ്ദേഹത്തെ അടിക്കാന്‍ വരെ തുനിഞ്ഞു' നളിനി പറഞ്ഞു.
ജ്യോതിഷത്തില്‍ വലിയ വിശ്വാസമുള്ളയാളായിരുന്നു രാമരാജന്‍. ഇവരുടെ ഇരട്ട കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ തന്റെ പ്രശസ്തിയും പദവിയുമൊക്കെ കുറഞ്ഞു വരുമെന്ന് സംവിധായകന്‍ വിശ്വസിച്ചു. അതിനാല്‍ ഭാര്യയേയും മക്കളെയും ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha