ലോട്ടറിയടിക്കുന്നെങ്കിൽ ഇങ്ങനെ അടിക്കണം; മെഡിക്കൽകോഴ വിവാദത്തിൽ കുമ്മനത്തിന്‍റെ നിലപാട് ബി ജെ പി നേതാക്കളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി; നൈസായി ഒഴിവാക്കാൻ കാണിച്ച പണി കുമ്മനത്തെ ഗവര്‍ണറാക്കി...

ഏറെ പ്രതീക്ഷയോടെയാണ് ബി ജെ പി സംസ്ഥാന ആധ്യക്ഷ പദവിയിലേക്ക് ആർ എസ് എസ് പ്രചാരകനായ കുമ്മനം രാജശേഖരനെ ചില വ്യക്തിതാത്പര്യത്തിന്‍റെ പേരിൽ പ്രതിഷ്ടിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് പദവിയിൽനിന്ന് ബി ജെ പി സംസ്ഥാന ആധ്യക്ഷ പദവിയിലേക്ക് കുമ്മനം എത്തിയതേടെ ആർ എസ് എസ് അജണ്ട സംസ്ഥാനത്ത് നടപ്പാകുകയായിരുന്നു.
എന്നാൽ കുമ്മനം ആധ്യക്ഷ പദവി ഏറ്റെടുത്ത നാൾ മുതൽ സംസ്ഥാനനേതാക്കൾക്കിടയിൽ ഗ്രൂപ്പ് പോര് മുറുകി. ഇതോടെ കേരളത്തിലെ ബി ജെ പിയുടെ ഭാവി കുമ്മനത്തിന്‍റെ െെകയ്യിൽ സുരക്ഷിതമാകുമെന്ന് കരുതിയ കേന്ദ്രനേതൃത്വത്തിനും തെറ്റി. മെഡിക്കൽകോഴ വിവാദത്തിൽ കുമ്മനത്തിന്‍റെ നിലപാട് നേതാക്കളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കി.
വിജിലൻസ് അന്വേഷണം കൂടി നേരിടേണ്ടി വന്നെങ്കിലും പതറാതെ കുമ്മനം പിടിച്ചു നിന്നു. പക്ഷേ മിസോറാം ഗവർണർ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കുന്നതേടെ കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് ബി ജെ പി മാന്യമായി പുറത്താക്കി എന്നുതന്നെ പറയണം. ചെങ്ങന്നൂർ ഇലക്ഷൻ നടക്കാൻ മണിക്കൂർ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ ബി ജെ പിക്ക് അധ്യക്ഷൻ ഇല്ലാതാകുന്നത് വലിയ തിരിച്ചടിയാകും.
കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ കിട്ടിയ 45000എന്ന സംഖ്യ ഉപതെരഞ്ഞെടുപ്പിൽ ലഭിക്കാതെ വന്നാൽ അധ്യക്ഷസ്ഥാനം തെറിക്കുമെന്ന് കുമ്മനത്തിന് ഉറപ്പയിരുന്നു. എന്നാൽ ഗവർണർ സ്ഥാനം ഒരുതരത്തിൽ കുമ്മനത്തെ രക്ഷിച്ചു എന്ന് തന്നെ പറയേണ്ടി വരും.
പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജ്യത്തെ മറ്റ് സംസ്ഥാനത്തിൽ നിന്ന് വിത്യസ്ഥാമകാൻ സ്ത്രീ സാന്നിധ്യം ഉറപ്പാക്കി ബി ജെ പി ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ ശശികടീച്ചറിനെയാണ് ബി ജെ പി മുന്നോട്ടിറക്കാൻ ആലേചിക്കുന്നുവെന്നാണ് സൂചന.
ശോഭാസുരേന്ദ്രനും കെ സുരേന്ദ്രനും എം ടി രമേശിനും സാധ്യതാപട്ടികയിലുണ്ട്.പുതിയ സംസ്ഥാന അദ്യക്ഷൻ ആരെന്ന് കോർകമ്മിറ്റി കൂടി തീരുമീനിക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്‍റെ പ്രതികരണം.
"
https://www.facebook.com/Malayalivartha