കൊലയാളി നിസാമിന് ഒരു കരുണയുമില്ല... മുഹമ്മദ് നിസാം ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്നും ജയില്‍ മാറ്റം അനുവദിക്കാനാവില്ലെന്നും ആഭ്യന്തരവകുപ്പ്

മുഹമ്മദ് നിസാം ജയിലിലെ സ്ഥിരം പ്രശ്‌നക്കാരനാണെന്നും ജയില്‍ മാറ്റം അനുവദിക്കാനാവില്ലെന്നും ആഭ്യന്തരവകുപ്പ്. ശോഭാ സിറ്റിയില്‍ സുരക്ഷ ജീവനക്കാരന്‍ ചന്ദ്രബോസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന്റെ ബന്ധുക്കളെയാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. നിസാമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യയും ബന്ധുക്കളും നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തരവകുപ്പിന്റെ മറുപടി.
അപേക്ഷ നിരസിക്കുകയും ചെയ്തു. കണ്ണൂര്‍ ജയിലിലായിരുന്ന സമയത്ത് നിസാം ജയില്‍നിയമങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഭാര്യ അമല്‍, സുബൈദ എന്നിവര്‍ക്ക് ആഭ്യന്തരവകുപ്പ് മറുപടി നല്‍കി. ജയിലിന്റെ ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന വിധത്തില്‍ അച്ചടക്കമില്ലാതെയായിരുന്നു നിസാമിന്റെ പെരുമാറ്റം. ഇത് കാരണമാണ് കണ്ണൂര്‍ ജയിലില്‍നിന്ന് തിരുവനന്തപുരം ജയിലിലേക്ക് മാറ്റിയത്. അതുകൊണ്ട് ഈ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് മറുപടിയില്‍ പറയുന്നു.
കണ്ണൂര്‍ ജയിലില്‍നിന്ന് നിസാം നടത്തിയ ഫോണ്‍ വിളികളും, സ്ഥാപനത്തിലെ ജീവനക്കാരെയും ബന്ധുക്കളെയും വിളിച്ച് ഭീഷണിപ്പെടുത്തിയതും ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നതിനുള്ള നിസാമിന്റെ ശ്രമം.
https://www.facebook.com/Malayalivartha