ആദ്യം എടുത്ത ടിക്കറ്റ് വേണ്ടന്ന് പറഞ്ഞു മാറ്റിയെടുത്തു.. എന്നിട്ടും മനസ്സിൽ എന്തോ ഒരു ഉൾവിളി തിരികെ വച്ചത് തന്നെ വീണ്ടുമെടുത്തു.. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ബാലകൃഷ്ണനെ തേടിയെത്തിയത് നാലു കോടിയുടെ വിഷുബംബർ ഭാഗ്യം

മലപ്പുറം മേലാറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ തേടിയെത്തിയത് നാലുകോടി.
വിഷു ബംബറിന്റെ ഒന്നാംസമ്മാനത്തിന് വര്‍ക്ക്ഷോപ്പിലെ തൊഴിലാളിയായ മണിയാണീരിക്കടവ് റോഡിലെ കണ്ടംകുളത്തില്‍ ബാലകൃഷ്ണന്‍ അര്‍ഹനായത്. കഴിഞ്ഞ മാസം 20 ന് ഷൊര്‍ണൂര്‍ കന്ന്യാകുര്‍ശ്ശിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനായി പോയ ബാലകൃഷ്ണന്‍ വിഷു ബംബറിന്റെ ലോട്ടറി വാങ്ങിയിരുന്നു.
കരുവാരക്കുണ്ട് റോഡിലെ പുല്ലിക്കുത്തുള്ള വര്‍ക്ക്ഷോപ്പില്‍ അഞ്ചു വര്‍ഷമായി ജോലി ചെയ്തു വരികയാണ്. വാടാനാംകുര്‍ശ്ശിയിലുള്ള പാലാട്ട് ഏജന്‍സിയില്‍നിന്നുമാണ് ഈ ടിക്കറ്റ് കരസ്ഥമാക്കിയത്. ബാലകൃഷ്ണനെ എച്ച്.ബി. 378578 എന്ന ടിക്കറ്റാണ് കോടിപതിയാക്കിയത്.
https://www.facebook.com/Malayalivartha