മത്തിയിലുണ്ടായിരുന്നത് അസഹ്യമായ ദുർഗന്ധം; മീൻ വൃത്തിയാക്കിയ വീട്ടമ്മയുടെ കൈകൾക്ക് സംഭവിച്ചത് മറ്റൊന്ന്...

കഴിഞ്ഞ ദിവസം പെരുവ മാർക്കറ്റിൽ നിന്നും വാങ്ങിയ മത്തി വെട്ടി വൃത്തിയാക്കിയപ്പോഴാണ് സംഭവം. കാരിക്കോട് തെക്കേനിരവത്ത് ടി.എ. ജയകുമാറിന്റെ ഭാര്യ മായയുടെ കൈകളാണ് ചൊറിഞ്ഞു തടിച്ചത്. മീൻ വെട്ടിയപ്പോൾ അസഹനീയമായ ദുർഗന്ധം ഉണ്ടായിരുന്നുവെന്നും മായ പറഞ്ഞു. മീൻ വെട്ടി വൃത്തിയാക്കിയതിനേ തുടർന്ന് വീട്ടമ്മയുടെ കൈകൾക്ക് ചൊറിച്ചിൽ ഉണ്ടായതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും പൊങ്ങന്താനം കട്ടത്തറയില്‍ ജനിമോന്റെ ഭാര്യയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സുമായ ജെസി മത്തി വൃത്തിയാക്കുന്നതിനിടയിൽ രണ്ടു മോതിരത്തിന്റെ നിറം മങ്ങിയെന്ന പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ആറ് വര്‍ഷം മുന്‍പ് തന്റെ കൈവിരലില്‍ ചാര്‍ത്തിയ 916 അടയാളമുള്ള വിവാഹ മോതിരം തനി വെള്ളി പോലെയായി.
ഞായറാഴ്ച രാവിലെ സൈക്കിളില്‍ കൊണ്ടുവന്ന മത്തിയില്‍ ഒരു കിലോ വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ഡ്യൂട്ടിക്കു പോകും മുന്‍പേ രാവിലെ 11ന് മത്തിവെട്ടി കഴിഞ്ഞപ്പോള്‍ തന്റെ വിവാഹ മോതിരവും അടുത്ത വിരലില്‍ കിടന്ന മറ്റൊരു മോതിരവും വെള്ളി നിറമായി എന്നാണ് ജെസി പറയുന്നത്. മീനില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളാകാം സ്വര്‍ണ നിറം മാറ്റത്തിന്റെ കാരണമെന്നു സംശയിക്കുന്നു.
https://www.facebook.com/Malayalivartha