തികച്ചും അപ്രതീക്ഷിതമായ സംഭവം; ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം...

ചെങ്ങന്നൂർ ലാസ്റ്റ് ലാപ്പിലേക്ക് പ്രവേശിച്ചതോടെ കളം തെറിച്ച് സി പി എം. തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരത്തിൽ സംഭവിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി വിജയകുമാറിന് മുദ്യു ഹിന്ദുത്വ സമീപനമാണുള്ളതെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതെന്നുമുള്ള കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനമാണ് വിവാദമായത്. ലേഖനം എഴുതുക മാത്രമല്ല അതിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തതോടെ, എങ്കിൽ പിന്നെ സജി ചെറിയാൻ ജയിക്കട്ടെ എന്ന് തീരുമാനിച്ചിരിക്കുകയാണ് വോട്ടർമാരിൽ ഒരു വിഭാഗം.
സാധാരണ ഗതിയിൽ തെരഞ്ഞടുപ്പ് വേളയിൽ സ്ഥാനാർത്ഥികളും നേതാക്കളും ആരെയും വെറുപ്പിക്കാറില്ല. പ്രത്യേകിച്ച് സമുദായങ്ങളെ. മതങ്ങൾക്ക് വലിയ പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. ഒരു മതത്തെയും വെറുപ്പിക്കാൻ രാഷ്ട്രീയക്കാർ തയ്യാറാകില്ല. അയ്യപ്പസേവാസംഘത്തിന്റെ നേതാവാണ് സ്ഥാനാർത്ഥി വിജയകുമാർ. അത് ഒരു വർഗീയ സംഘടനയല്ല. തെന്നല ബാലകൃഷ്ണപിള്ളയാണ് സംഘടനയുടെ പ്രസിഡൻറ്. അദ്ദേഹത്തിന് വർഗീയ ചിന്ത ഉണ്ടെന്ന് ആരും പറയില്ല. വിജയകുമാറിന്റെ അവസ്ഥയും ഇതു തന്നെയാണ്. അദ്ദേഹം ജാതി, മത ഭേദമന്യേ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. എൻ എസ് എസിന്റെ പിന്തുണ വിജയകുമാറിനാണ്. മണ്ഡലത്തിലെ മുക്കും മൂലയും വിജയകുമാനിനറിയാം. നേരത്തെ അദ്ദേഹം എം എൽ എ ആകേണ്ടതായിരുന്നു. എന്നാൽ സീറ്റ് കിട്ടിയില്ല.
സി പി എമ്മിന്റെ സ്ഥാനാർത്ഥി മറ്റൊരു വിജയകുമാറിന്റെ മതക്കാരനല്ല. അതു കൊണ്ട് തന്നെ ഇതര മതങ്ങളെ കുറിച്ച് ഇടതു നേതാക്കൾ സംസാരിക്കാൻ പാടില്ല. അങ്ങനെ വന്നാൽ ഇതര സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പിൽ പ്രാമുഖ്യം ലഭിക്കും. പൊതുവേ തന്ത്രശാലിയായ കോടിയേരിക്ക് ഇങ്ങനെയൊരു അബദ്ധം എങ്ങനെ സംഭവിച്ചതെന്നറിയില്ല. ലേഖനത്തിന് പിന്നാലെ പത്രസമ്മേളനങ്ങൾ നടത്തി തന്റെ നിരീക്ഷണം അദേഹം ഉറപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഏതായാലും സി പി എം സ്ഥാനാർത്ഥിക്കറിയാം.
പണ്ട് പിണറായി വിജയൻ മണ്ഡലത്തിൽ നടത്തിയ പ്രസംഗമാണ് എം എ ബേബിയെ തോൽപ്പിച്ചത്. തെരഞ്ഞടുപ്പിന്റെ അവസാന ലാപ്പിലാണ് അടിയൊഴുക്കുകൾ സംഭവിക്കുന്നത്. കുണ്ടറയിൽ അതാണ് നടന്നത്. ചെങ്ങന്നൂരിലും അത് നടക്കുമോ എന്നറിയില്ല. ചെങ്ങന്നൂരിൽ ക്രൈസ്തവ വോട്ടുകൾ യുഡിഎഫിന് അനുകൂലമാണ്. ഓർത്തഡോക്സ് സഭ ഉൾപ്പെടെ ആരും സി പി എമ്മിന് അനുകൂലമായ നിലപാട് എടുക്കുന്നില്ല.
അത്തരമൊരു നീക്കം ആഭ്യഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും ഉമ്മൻ ചാണ്ടി കളം നിറഞ്ഞതോടെ സംഭവം പൊളിഞ്ഞു. ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമാക്കാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ സി പി എമ്മുമായി യോജിപ്പില്ലാത്ത ഹൈന്ദവ വോട്ടുകൾ എങ്ങോട്ട് കേന്ദ്രീകരിക്കുമെന്ന് കണ്ടറിയണം. ഇന്ധന വിലവർധനവ് റെക്കോർഡിലെത്തിയതോടെ ബിജെപിക്ക് വോട്ടു ഷെയർ വർധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. പൊതുവേ കേന്ദ്ര സർക്കാരിനെതിരാണ് കേരളീയർ. കുമ്മനത്തെ ഗവർണറാക്കിയതും ബി ജെ പി വോട്ടർമാരെ എതിരാക്കാൻ സാധ്യതയുണ്ട്. എങ്കിൽ യു ഡി എഫ് സ്ഥാനാർത്ഥിക്കാണ് വിജയ സാധ്യത.
ബിജെപി പിടിക്കുന്ന വോട്ട് അനുസരിച്ചിരിക്കും കോൺഗ്രസിന്റെ വിജയം. അവസാന മിനിറ്റിൽ കോൺഗ്രസ് ജയിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. കെ എം മാണിയുടെ പിന്തുണ തങ്ങൾക്ക് അനുകൂലമാകുമെന്നും യുഡിഎഫ് കരുതുന്നു. കോടിയേരിയുടെ അവസാനവട്ട പ്രസ്താവന പിണറായിയെ വെള്ളത്തിലാക്കാനുള്ള നീക്കമാണോ എന്നും സംശയിക്കുന്നവരുണ്ട്. കാരണം ചെങ്ങന്നൂരിൽ സജി തോറ്റാൽ അടി പിണറായിയുടെ സർക്കാരിനായിരിക്കും.
https://www.facebook.com/Malayalivartha