കരനെൽ കൃഷിയുമായി ഒരു പുതിയ മുന്നേറ്റം

ഹരിതം കേരളം പദ്ധതിയിൽപ്പെടുത്തി വാത്തിക്കുടി പഞ്ചായത്തിൽ കരനെൽ കൃഷി ആരംഭിച്ചു. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന മലമുകളായ കോട്ടക്കല്ലിമലയിലാണ് കൃഷി ഇറക്കുന്നത്. 5 ഏക്കർ സ്ഥലത്താണ് കരനെൽ കൃഷി ആരംഭിച്ചത്.'
വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന മലമുകളാണ് പൂമാംകണ്ടത്തിന് സമീപത്തേ കോട്ടക്കല്ലിമല. പാറക്കെട്ടുകൾക്കിടയിലെ മരങ്ങൾക്കു ചുവട്ടിൽ വളക്കൂറുള്ള മണ്ണിൽ പുതിയൊരു കൃഷിക്കുള്ള ചിട്ടവട്ടങ്ങളുമായി പ്രദേശത്തെ ഒരു പറ്റം കർഷകർ ഒത്തുകൂടി.
തരിശായി കിടന്ന അഞ്ച് ഏക്കർ പുൽമേട് കൃഷിയോഗ്യമാക്കാൻ തൊഴിലുറപ്പ് പദ്ധതിയുമായി പഞ്ചായത്ത് ഭരണസമിതിയുടെ സഹായവും ലഭിച്ചു. മലമുകളിൽ ചേർന്ന യോഗം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.രാജു ഉത്ഘാടനം ചെയ്തു.
മുഖ്യ പ്രഭാഷണത്തിന് ശേഷം ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വിത്തു വിതച്ച് കരനെൽക്കൃഷിയുടെ ഉത്ഘാടനവും നിർവ്വഹിച്ചു. പ്രസിഡൻറ് ശ്രീജ പി.ആർ. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ സജീവ്, മുതിർന്ന കർഷകരായ കൃഷ്ണൻകുട്ടി .ടോമി എന്നിവരും പങ്കെടുത്തു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha