മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളു.... ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്

സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന വ്യവസ്ഥ ഭരണ നേതാക്കള്‍ക്ക് മാത്രമല്ല ജുഡിഷ്യറിക്കും ബാധകമാണെന്ന കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക്. മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കെമാല്‍ പാഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ രംഗത്തെത്തി.
ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവം ദുഃഖകരമാണെന്നും കോടതിയെ വില കുറച്ച് കാണിക്കാന്‍ ആര് ശ്രമിച്ചാലും അവഞ്ജയോടെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍പ്പന്‍മാര്‍ കോടതിയെ അവഹേളിക്കാന്‍ ഇറങ്ങിയാല്‍ അത് തടുക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പറായന്‍ ഉള്ളത് പറയുമെന്നും കൂട്ടിച്ചേര്‍ത്തു. കെമാല്‍ പാഷയുടെ പേരെടുത്ത് പറയാതെയായിരുന്നു ജസ്റ്റിസ് രവീന്ദ്രന്റെ വിമര്‍ശനം.
https://www.facebook.com/Malayalivartha