നിപാ ഭീതിയില്‍ സംസ്ഥാനവും വൈദ്യശാസ്ത്രവും അമ്പരന്നുനില്‍ക്കുമ്പോള്‍ ട്രോളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് എതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

സംസ്ഥാനത്ത് ഭീതി പടര്‍ത്തിയ നിപാ വൈറസിനെ നേരിടാന്‍ ആധുനിക വൈദ്യശാസ്ത്രം പോലും അമ്പരന്നുനില്‍ക്കുമ്പോള്‍ ട്രോളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് എതിരെ ജോയ് മാത്യു. ഫേസ്ബുക്കിലാണ് ട്രോളന്‍മാര്‍ക്ക് എതിരെ ജോയ് മാത്യു രംഗത്ത് എത്തിയത്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭക്തരെ ആലിംഗനം ചെയ്യുന്നത് മാതാ അമൃതാനന്ദമയി നിര്‍ത്തിവെച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന ട്രോളുകളാണ് ജോയ് മാത്യുവിനെ ചൊടിപ്പിച്ചത്.
പനി ബാധിച്ച മനസ്സുകളോട് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ താനാരുടേയും ഭക്തനല്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിവിധി കണ്ടുപിടിക്കാന്‍ കഴിയാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും നമ്മള്‍ മലയാളികള്‍ അതിനെ തമാശയായി കാണുന്നു. ട്രോളി സന്തോഷിക്കുന്നു. രോഗബാധിതരായവരുടെ ബന്ധുക്കളുടെയോ പേരാമ്പ്രയിലും അയല്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയോ മാനസികാവസ്ഥയെക്കുറിച്ചും പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണെന്നും ജോയ് മാത്യു പറയുന്നു.
അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികള്‍ കെട്ടിപ്പിടിക്കുന്നത് പോയിട്ട് പരസ്പരം തോളില്‍ കൈയിട്ട് നില്‍ക്കുന്നത് പോലും കാണാന്‍ കഴിയാത്ത ഒരു കാലത്താണു മാതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നല്‍കുന്നതും. ജീവിത പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്ന ഒരു പാട് മനുഷ്യര്‍ക്ക് അത് ആശ്വാസമേകുന്നുണ്ടാവാം. തന്നെ കാണാനും ആശ്ലേഷിക്കാനും എത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവര്‍ തന്റെ ഭക്തരെ സ്വീകരിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.
ജോയ് മാത്യുവിന്റ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പനി ബാധിച്ച മനസ്സുകളോട്
ഞാനാരുടേയും ഭക്തനല്ല
എന്നാല്‍ ഭക്തിയിലൂടെ സമാധാനം
ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല.
ഭക്തര്‍ പലവിധമാണു, ദൈവ ഭക്തന്മാര്‍, വിശ്വാസ ഭക്തന്മാര്‍, പാര്‍ട്ടി ഭക്തന്മാര്‍, നേതൃ ഭക്തന്മാര്‍
തുടങ്ങി നിരവധിയാണു.
ഇവര്‍ക്കൊക്കെ അവരുടെ വിശ്വാസങ്ങള്‍ക്കും ഭക്തിക്കും
അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം
ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പ വൈറസ് രോഗബാധിതരായി ഒരു നഴ്‌സ് അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്.
പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം
പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും നമ്മള്‍ മലയാളികള്‍ അതിനെ തമാശയായി കാണുന്നു; ട്രോളി സന്തോഷിക്കുന്നു.
രോഗബാധിതരായരുടെ ബന്ധുക്കളുടെയോ
പേരാമ്പ്രയിലും അയല്‍ പ്രദേശങ്ങളില്‍
താമസിക്കുന്നവരുടെയോ മാനസികാവസ്ഥയെക്കുറിച്ച്
പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത്
അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണു.
നിപ്പ വൈറസിനെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്.
അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികള്‍ കെട്ടിപ്പിടിക്കുന്നത് (വൗഴഴശിഴ) പോയിട്ട് പരസ്പരം തോളില്‍ കൈയിട്ട് നില്‍ക്കുന്നതുപോലും കാണാന്‍ കഴിയാത്ത ഒരു കാലത്താണു
മതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നല്‍കുന്നതും. ജീവിത പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്ന ഒരു പാട് മനുഷ്യര്‍ക്ക് അത് ആശ്വാസമേകുന്നുണ്ടാവാം.
തന്നെക്കാണാനും ആശ്ലേഷിക്കാനും എത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവര്‍ തന്റെ ഭക്തരെ സ്വീകരിക്കുന്നത്.
അതിനെ ട്രോളുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു
ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല.
ട്രോളുകള്‍ വെറും തമാശയായി കണ്ടാല്‍ മതി എന്നാണൂ നിങ്ങളൂടെ തര്‍ക്കുത്തരമെങ്കില്‍ മറ്റു മതസ്ഥരുടെ കാര്യത്തില്‍ എന്തുകൊണ്ട് തമാശകള്‍ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. വിശ്വാസികള്‍ സാഹോദര്യത്തിന്റെ പ്രതീകമായി നമസ്‌കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ ? ക്രിസ്ത്യന്‍ പുരോഹിതര്‍ ഭക്തരുടെ വായിലേക്ക് കൈകൊണ്ടാണു കുര്‍ബാന അപ്പം നല്‍കുന്നത്. വിശുദ്ധ ദിവസത്തില്‍ ഭക്തരുടെ കാല്‍ കഴുകി കൊടുക്കുന്നതും കാണാം.
ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകള്‍ കാണുന്നില്ല.
അതുകൊണ്ട് ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക. അല്ലെങ്കില്‍ എല്ലാവരെയും ഒരുപോലെ തമാശിക്കുക.
ട്രോളില്‍ വര്‍ഗീയത വേണ്ടെന്ന് വെയ്ക്കുക.
പരിഹസിക്കപ്പെടുന്നവനു കൂടി ആസ്വാദ്യകരമാവുമ്പോഴേ അത് അര്‍ഥവത്തായ തമാശയാകൂ
ട്രോളില്‍ ഇരട്ടത്താപ്പ് വേണ്ട എന്ന് സാരം
https://www.facebook.com/Malayalivartha