യൂണിഫോം തയ്‌ക്കാൻ അളവ് എടുത്തിട്ടും എടുത്തിട്ടും തീരുന്നില്ല; പെൺകുട്ടിയുടെ രഹസ്യ ഭാഗങ്ങില്‍ കടന്ന് പിടിച്ച തയ്യൽക്കാരൻ അറസ്റ്റിൽ

പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ എളമക്കര പള്ളിപ്പറമ്ബില്‍ വീട്ടില്‍ പ്രദീപിനെ (50) പോലീസ് അറസ്റ്റു ചെയ്തു. കൊച്ചിയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം അരങ്ങേറിയത്.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ പ്രദീപിന്റെ എളമക്കരയിലെ സ്ഥാപനത്തിലെത്തി മകള്‍ക്കായുള്ള യൂണിഫോം തയ്ക്കാന്‍ നല്‍കി. ഈ സമയം യൂണിഫോമിന്റെ അളവും എടുത്തിരുന്നു.
എന്നാല്‍, ഇന്നലെ എളമക്കരയില്‍ വച്ച് കുട്ടിയെ വീണ്ടും കണ്ട പ്രദീപ് യൂണിഫോമിന്റെ അളവ് നഷ്ടപ്പെട്ടുപോയി എന്നു പറഞ്ഞു സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അളവെടുക്കാനെന്ന വ്യാജേന രഹസ്യഭാഗങ്ങില്‍ കടന്ന് പിടിച്ചതോടെ കുട്ടി കുതറിയോടുകയായിരുന്നു.
തുടര്‍ന്നു വീട്ടിലെത്തിയ കുട്ടി ഇക്കാര്യം രക്ഷിതാക്കളോടു പറഞ്ഞു. കുട്ടിയുടെ മാതാവ് ഉടന്‍ തന്നെ എളമക്കര പോലീസ് സ്റ്റഷേനിലെത്തി പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നാണ് പോലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha