അധനികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

അധനികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. നന്ദകുമാര്‍ അനധികൃതമായി സ്വത്ത് സന്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തി. ബാബു മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസ് സെക്രട്ടറിയായിരുന്നു നന്ദകുമാര്‍.
ഈ പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സന്പാദിച്ചെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നന്ദകുമാറിന് ബാബു കാര്‍ സമ്മാനമായി നല്‍കിയെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. അനധികൃത സ്വത്ത് സന്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. വരവിനേക്കാള്‍ 45 ശതമാനം അധികമാണ് ബാബുവിന്റെ സ്വത്ത് എന്നായിരുന്നു വിജിലന്‍സ് കണ്ടെത്തിയത്.
ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരുന്ന സമയത്താണ് ബാബുവിനെതിരെ കേസെടുക്കുകയും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിള്‍ സ്വീകരിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha