നിപ്പ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

നിപ്പ പകരുന്നത് ഒഴിവാക്കാനായി രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികള്‍ക്ക് പ്രവേശനം നല്‍കാനും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരെ ഡിസ്ചാര്‍ജ് ചെയ്യാനുമായിരുന്നു കോളേജ് പ്രിന്‍സിപ്പലിന്റെ ഉത്തരവ്.
കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ പ്രസവകേസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. നടപടി വിവാദമായതോടെ മണിക്കൂറുകള്‍ക്കകം ആരോഗ്യവകുപ്പ് മലക്കം മറിയുകയും പിന്‍വലിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha