ആന്ധ്രാപ്രദേശിന്‍റെ ചുമതല വെല്ലുവിളി നിറഞ്ഞത്; അപ്രതീക്ഷിത തീരുമാനത്തിൽ അതൃപ്തിയില്ലെന്ന് ഉമ്മൻ ചാണ്ടി

ആന്ധ്രാപ്രദേശിന്‍റെ ചുമതലയോടെ എഐസിസി ജനറൽ സെക്രട്ടറിയായി തന്നെ നിയമിച്ച തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ച പാർട്ടി തീരുമാനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാന ദൗത്യം ഏൽപ്പിച്ചതിന് നന്ദിയുണ്ട്. ഏൽപ്പിച്ച ഉത്തരവാദിത്വത്തോട് നൂറുശതമാനം നീതി പുലർത്തുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് തലേന്നുള്ള നീക്കത്തിൽ അസ്വാഭാവികത ഇല്ല. രാഹുൽ ഗാന്ധിയുടെ തീരുമാനത്തിൽ ആർക്കും അതൃപ്തിയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും പൂർണമായും വിട്ടു നിൽക്കില്ല. പുതിയ നിയോഗം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha