വേതനത്തെച്ചൊല്ലി തർക്കം; അന്യസംസ്ഥാന തൊഴിലാളിയെ ബന്ധു കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് തള്ളിയിട്ടു

പാലക്കാട് ചെർപ്പുളശ്ശേരിയിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വേതനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഉത്തർപ്രദേശ് സ്വദേശി അനിൽ ഫാഹിനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ ബന്ധുവായ ധർമരാജ് ഫാഹിനയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് അനിൽ കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളിലിരുന്ന് ശനിയാഴ്ച രാത്രി ഇരുവരും മദ്യപിച്ചിരുന്നു. ഇതിനിടെ വേതനത്തെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ ധർമരാജ് അനിലിനെ പിടിച്ച് തള്ളുകയും അയാൾ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴെ വീഴുകയുമായിരുന്നു. ധർമരാജിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha