നിപാ വൈറസ് ബാധ ഒരേ ഉറവിടത്തില്‍ നിന്ന്; ആരോഗ്യ മന്ത്രി പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നത്; നിപയെ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വ്യക്തമാക്കി ആരോഗ്യ മന്ത്രി

നിപാ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് വ്യക്തമായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. അതേസമയം സംസ്ഥാനത്ത് നിപാ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ നിപാ ലക്ഷണങ്ങളോടെ ഇന്ന് ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിപ വൈറസ് ആദ്യം കണ്ടെത്തിയ പേരാമ്പ്ര സ്വദേശി സാബിത്ത് മാത്രമാണ് രോഗത്തിന്റെ ഉറവിടമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. സാബിത്ത് ചികിത്സയിലുണ്ടായരുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് വ്യക്തമായി.
ഇവിടെ നിന്നും വൈറസ് ബാധയേറ്റവരുമായി ബന്ധപ്പെട്ടവര്‍ക്കാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് രോഗം മറ്റു സ്ഥലങ്ങളിലും പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവര്‍ര്‍ കോഴിക്കോട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. ഇതോടെയാണ് രോഗം പടര്‍ന്നത് ഒരു കേന്ദ്രത്തില്‍ നിന്നാണെന്ന് സ്ഥിരീകരിക്കാനായത്. നിപയെ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും വൈറസ് ബാധയുടെ ഉറവിടം ഒന്നാണെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha