നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം റൺവെയിൽനിന്ന് തെന്നിമാറി; പൈലറ്റിന്റെ സമയോചിത ഇടപെടൽ തുണച്ചത് 200 യാത്രക്കാരുടെ ജീവൻ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ശക്തമായ കാറ്റിൽ വിമാനം റൺവെയിൽനിന്ന് തെന്നിമാറി. വിമാനം റൺവെയിൽ ഇറങ്ങിയതിനു ശേഷമായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ശ്രീലങ്കൻ എയർവെയ്സിന്റെ വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറിയത്.
കാറ്റിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകായിയിരുന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. വിമാനത്തില്‍ 200 യാത്രക്കാര്‍ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha