സജി ചെറിയാൻ വിജയത്തിളക്കത്തിലേക്ക്... ഫലസൂചനകള്‍ എല്ലാം എല്‍ഡിഎഫിന് അനുകൂലം

മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുകയാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് അനുകൂലം. സജി ചെറിയാന്‍ 5000 ത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കിയ തിരുവന്‍വണ്ടുരിലും എല്‍ഡിഎഫ് അനുകൂലമായ കാറ്റാണ് വീശിയിരിക്കുന്നത്.
യൂഡിഎഫ് രണ്ടാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നുണ്ട്. ബിജെപി മൂന്നാമതാണ് നില്‍ക്കുന്നത്. മാന്നാര്‍ പഞ്ചായത്തിലെ ബിഡിജെഎസ് വോട്ടുകളും ബിജെപിക്ക് നഷ്ടമായി.
ഇതുവരെ എല്‍ഡിഎഫിന് 9543 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിന് 5544 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് 4119 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha