വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോൾ യുഡിഎഫ് പിന്നിലേക്ക്

വോട്ടെണ്ണലിന്റെ ആദ്യമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10233 വോട്ടോടുകൂടി യുഡിഎഫ് പിന്നിൽ. യുഡിഎഫിന് പിന്തുണയുള്ള പഞ്ചായത്തുകളായ മാന്നാറും പാണ്ടനാടും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായ പാണ്ടനാട്ടിലും മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫ് ആണ്. ആദ്യം എണ്ണിയത് തപാല്‍, സര്‍വീസ് വോട്ടുകളിലും മുന്നിട്ട് നിന്നത് എല്‍.ഡി.എഫ് ആയിരുന്നു.
2016-ലേതു പോലെ ത്രികോണമത്സരമാണ് ഇക്കുറിയും ചെങ്ങന്നൂരില്‍ നടന്നത്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും. സീറ്റ് പിടിച്ചെടുക്കുമെന്ന അവകാശവാദത്തിൽ എന്‍.ഡി.എ.യും നല്ല ആത്മവിശ്വാസത്തിലായിരുന്നു.
എന്നാൽ യുഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 1991 മുതല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് കയറിയിരുന്ന മണ്ഡലത്തില്‍ 2016ൽ കരുത്തനായ യുവ നേതാവ് പിസി വിഷ്ണുനാഥ് തോൽവിയേറ്റുവാങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി 52880 വോട്ടു നേടിയപ്പോള്‍ യു.ഡി.എഫ് 44897 വോട്ട് നേടി രണ്ടാം സ്ഥാനത്ത് ഒതുങ്ങി.
സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2016 ലെ പോലെ തന്നെ എല്ലാ പഞ്ചായത്തുകളിലും 70 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ട് പ്രതീക്ഷക്ക് ഒപ്പം തന്നെ മുന്നണികള്‍ ആശങ്കയും പങ്കുവെയ്ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha