ആലപ്പുഴ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

ആലപ്പുഴ ദേശീയപാതയിലെ ചേര്‍ത്തല എക്‌സ്‌റേ ജംക്ഷനു സമീപം സ്‌കോര്‍പ്പിയോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌കോര്‍പ്പിയോയുടെ ഡ്രൈവര്‍ അമ്പലപ്പുഴ സ്വദേശി വരുണ്‍ജിത്ത് (28), അനുരാജ് (17), ജിതിന്‍ (18) എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയിലാണ് അപകടമുണ്ടായത്. സ്‌കോര്‍പ്പിയോയുടെ ഡ്രൈവര്‍ സംഭവ സ്‌ഥലത്തു വച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
അമ്പലപ്പുഴ സ്വദേശികളാണ് മരിച്ച മൂവരും. രാവിലെ അഞ്ചുമണിക്കാണ് എക്‌സ്‌റേ ജംക്ഷനില്‍ ലോറിയും സ്‌കോര്‍പ്പിയോയും കൂട്ടിയിടിച്ചത്. സുഹൃത്ത് ഫെന്‍സ് രവീന്ദ്രനെ വിമാനത്തില്‍ കയറ്റി വിടുന്നതിനായി നെടുമ്പാശേരിക്കു പോകുകയായിരുന്നു ഇവര്‍.
ലോറി ഡ്രൈവറുടെ അശ്രദ്ധയായിരിക്കാം അപകടത്തിനു കാരണമെന്ന് പ്രഥാമിക നിഗമനം. സ്‌ഥിരമായി അപകടങ്ങള്‍ നടക്കാറുള്ള സ്‌ഥലമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























