മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് : കേരളത്തിനെതിരെ തമിഴ്‌നാടിന്റെ പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണം സ്‌റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
1866ലെ പാട്ടക്കരാര്‍ പ്രകാരം തമിഴ്‌നാടിനു കിട്ടിയ ഭൂമിയിലാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. അനധികൃത നിര്‍മാണ പ്രവര്‍ത്തനം ശ്രദ്ധയില്‍പെടുത്തിയിട്ടും പിന്മാറാന്‍ കേരള സര്‍ക്കാര്‍ തയാറായില്ലെന്നും തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും തമിഴ്‌നാട് ആരോപിച്ചു.
പെരിയാര്‍ കടുവ സങ്കേതത്തിനു സമീപമാണ് കേരളം പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നത്. മുല്ലപ്പെരിയാര്‍ കേസിലെ കോടതിവിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനു മുമ്പാണ് തമിഴ്‌നാട് ഹര്‍ജി നല്‍കിയത്. അവധി കഴിയുന്ന ഉടന്‍ ഹര്‍ജി പരിഗണിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























