മുഖ്യമന്ത്രി ഫ്‌ളക്‌സ്, പ്ലാസ്‌റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചു

മുഖ്യമന്ത്രി തലസ്‌ഥാനത്ത് ഫ്‌ളക്‌സ്, പ്ലാസ്‌റ്റിക് നിര്‍മാര്‍ജനത്തിന് തുടക്കം കുറിച്ചത് സ്വന്തം ചിത്രമുള്ള ഫ്‌ളക്‌സ് നശിപ്പിച്ചുകൊണ്ട്. പ്ലാസ്‌റ്റിക് നിര്‍മാര്‍ജനത്തിന്റെ ഭാഗമായി തന്റെയും മന്ത്രിമാരുടെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ആദ്യം നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിരുന്നു. ഫ്‌ളക്‌സ് പൂര്‍ണമായും ഒഴിവാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വാക്കുപാലിച്ചു.
രാവിലെ രക്‌തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തിയ മുഖ്യമന്ത്രി ചെങ്കല്‍ ചൂള കോളനിയും സന്ദര്‍ശിച്ചു. വിജെടി ഹാളില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന് മുഖ്യമന്ത്രി തുടക്കംകുറിച്ചു. ഗാന്ധിജിയുടെ 146-ാം ജന്മദിനത്തില്‍ കെപിസിസി ആസ്‌ഥാനത്ത് 146 പച്ചക്കറി ചെടികള്‍ നട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























