കണ്ണുനീര്‍ തുള്ളികളേ ജീന്‍സിടരുത്... അതിനപ്പുറമുള്ളവ നോക്കാന്‍ തോന്നും; ആകര്‍ഷണം കൊടുത്ത് വേണ്ടാധീനം ചെയ്യിപ്പിക്കരുത്... യേശുദാസിനെതിരെ സ്ത്രീ സമൂഹം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാന ഗന്ധര്‍വര്‍ യേശുദാസ്. ഒരു ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും യേശുദാസിന്റെ ശബ്ദം കേള്‍ക്കാത്ത മലയാളികള്‍ ഇല്ലതന്നെ. അവിടെ ആണ്‍പെണ്‍ വ്യത്യാസമോ ഒന്നുമില്ല. യേശുദാസ് എന്ന മഹാ ഗായകനോട് മലയാളികള്‍ക്ക് എന്നും ആദരവ് മാത്രമേ ഉള്ളൂ. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന സ്ത്രീകളെ ഒരു ആകര്‍ഷണ വസ്തുവായി മാത്രം കാണുന്ന യേശുദാസിന്റെ അഭിപ്രായ പ്രകടനം ഏറെ വിമര്‍ശനം വിളിച്ചുവരുത്തുകയാണ്.
സ്ത്രീകളുടെ വസ്ത്ര ധാരണത്തെ തുറന്ന് എതിര്‍ക്കുകയാണ് യേശുദാസ്. ജീന്‍സിട്ട് സ്ത്രീകള്‍ പുരുഷന്മാരുടെ മുമ്പില്‍ വരുതെന്നാണ് യേശുദാസിന്റെ അഭിപ്രായം. സ്ത്രീകള്‍ ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യമെന്നും യേശുദാസ് പറഞ്ഞു.സ്വാതി തിരുന്നാള്‍ സംഗീത കോളജില്‍ സംഘടിപ്പിച്ച ശുചിത്വ കേരളം സുന്ദര കേരളം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
യേശുദാസിനോടുള്ള ആദരവ് നിലനിര്‍ത്തി തന്നെ സ്ത്രീകള്‍ അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തു വന്നു. മഹാനായ ഗായകന്റെ നാവില്‍ നിന്നും വരാന്‍ പാടില്ലാത്തതാണ് ഇതെന്നാണ് സ്ത്രീകളുടെ അഭിപ്രായം. യേശുദാസ് സ്വന്തം പ്രായം മാനിച്ചെങ്കിലും ഇത് പറയാതിക്കണമായിരുന്നു. ഇന്ന് സ്ത്രീകള്‍ക്ക് ഏറെ കമ്പര്‍ട്ടബിള്‍ ആയ വസ്ത്രമാണ് ജീന്‍സ്. ചുഴിഞ്ഞ് നോക്കി വേണ്ടാധീനം ചെയ്യുന്നവര്‍ ഉള്ളില്‍ ക്രിമിനല്‍ വാസനയുള്ളവരാണ്. മാത്രമല്ല ഇന്ന വസ്ത്രമേ യേശുദാസ് ധരിക്കാവൂ എന്നാരും പറയുന്നില്ല.
കണ്ണുനീര്‍ തുള്ളിയെ സ്ത്രീയോടുപമിച്ച ഗായകന് സ്ത്രീകള്‍ ജീന്‍സിട്ടപ്പോള്‍ വേദനിച്ചോ? എന്നാണ് ഒരുകൂട്ടരുടെ ചോദ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























