കൊണ്ടോട്ടിയില്‍ ഇലക്‌ട്രോണിക്‌സ് കടയില്‍ തീപിടിച്ചു

കൊണ്ടോട്ടിയിലെ പഴയ ബസ് സ്‌റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയ്‌ക്കു തീപിടിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് സ്റ്റാന്‍ഡിനു സമീപത്തെ ബസ് സ്റ്റോപ്പിനു പിറകിലെ കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദയ ഇലക്ട്രോണിക്‌സ് കടയില്‍ അഗ്നിബാധയുണ്ടായത്.
കടയ്‌ക്കുള്ളില്‍ നിന്നു തീയും പുകയും ഉയരുന്നതു ഓട്ടോതൊഴിലാളികളും സമീപമുള്ള മസ്‌ജിദിലേക്കു പോകുന്നവരുമാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കൊണ്ടോട്ടി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ആണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഉദയ ബാബുവിന്റെ ഉടമസ്ഥയില്‍ ഇന്‍വര്‍ട്ടര്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് കത്തി നശിച്ചത്. ഇവിടെയുള്ള ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കടമയുമയ്‌ക്ക് വന്നിരിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























