ക്ലീന്‍ ഇന്ത്യ ശുചീകരണ യജ്‌ഞത്തിന് മോഡിക്ക് മമ്മൂട്ടിയുടെ പിന്തുണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ലീന്‍ ഇന്ത്യ യജ്‌ഞത്തിന് പിന്തുണയുമായി മമ്മൂട്ടി. രാജ്യത്തിന്റെ നന്മയ്‌ക്ക് കാരണമാകുന്ന ഈ സംരംഭത്തെ ഞാനും പിന്തുണക്കുന്നുവെന്നും മമ്മൂട്ടി തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചു.
തന്റെ ചുമതല നിര്‍വഹിക്കുമെന്നും ആരാധകരോടും സുഹൃത്തുക്കളോടും മോഡിയുടെ ശുചീകരണ യജ്‌ഞത്തില്‍ സഹകരിക്കാനും മമ്മൂട്ടി ആവശ്യപ്പെടുന്നു. പ്രകൃതിയുടെ സംരക്ഷണം മുന്നില്‍ കണ്ട് തുടങ്ങിവച്ച മൈ ട്രീ ചലഞ്ച്, ലഹരിവിമുക്‌ത ക്യാമ്പയിനായ അഡിക്‌റ്റഡ് ടു ലൈഫ് എന്നിങ്ങനെ നല്ല ക്യാമ്പയിനുകള്‍ ഇനിയും ഉണ്ടാകണമെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























