എറണാകുളം ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക് ഒരു മാസത്തെ ഭക്ഷണം മോഹന്‍ലാലിന്റെ വക

എറണാകുളം ജില്ല ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണം നല്കുന്ന ഡയറ്ററി കിച്ചണ് മോഹന്‍ലാല്‍ ഏഴ് ലക്ഷം രൂപ സംഭാവന നല്കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പി.രാജീവ് എംപിക്കാണ് മോഹന്‍ലാല്‍ ചെക്ക് കൈമാറിയത്.
ഒരു മാസത്തെ ഭക്ഷണ ചെലവിനുള്ള പണമാണ് മോഹന്‍ലാല്‍ നല്കിയത്. നിത്യവും രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കാന്‍ ഏകദേശം 25,000 രൂപയോളം ചെലവ് വരുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























