ആലപ്പുഴയില്‍ ശക്തമായ കാറ്റ് : 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിലും സമീപത്തും ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. പാനൂരില്‍ ഇന്നു പുലര്‍ച്ചെ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഇരുപതോളം വീടുകള്‍ പൂര്‍ണമായും നശിച്ചു. അമ്പതു വീടുകള്‍ ഭാഗികമായും നശിച്ചു.
ഇന്നു പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. കനത്ത കാറ്റിനെ തുടര്‍ന്ന് വാഹനഗതാഗതവും നിലച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതിനെത്തുടര്‍ന്നു പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. പമ്പ് ഹൗസിനു കേടുപാടുകള്‍ സംഭവിച്ചു. അതിനാല്‍ പല സ്ഥലങ്ങളിലും ശുദ്ധജലവിതരണവും തടസപ്പെട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























