ഡ്രൈഡെ, നാളെ ബാര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് കെ.ബാബു

സര്‍ക്കാര്‍ നാളെ മുതലുള്ള ഞായറാഴ്ചകള്‍ ഡ്രൈഡെ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാര്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബാര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടും. നികുതി സെക്രട്ടറിയും എ.ജിയും ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്.ഡ്രൈഡെയില്‍ സ്‌റ്റേ ഉണ്ടെന്ന ബാറുടമകളുടെ വാദം ശരിയല്ലെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.
നാളെ മുതല്‍ എല്ലാ ഞായറാഴ്ചയും ഡ്രൈഡെ ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളെ ബാര്‍ തുറക്കുമെന്ന് ബാറുടമകള്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























