യേശുദാസിന്റെ പരാമര്‍ശത്തിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ ഗായകന്‍ യേശുദാസ് നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ധാര്‍മികതയ്ക്ക് നിരക്കുന്ന വാക്കുകളല്ല അദ്ദേഹത്തില്‍നിന്ന് ഉണ്ടായത്. വലിയ ഗായകനായ അദ്ദേഹം ഇത്തരം പരാമര്‍ശം നടത്തരുതായിരുന്നുവെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച സംഗീത കോളേജില്‍ ഇന്‍ഡോ അറബ് സാംസ്‌കാരിക സമിതി സംഘടിപ്പിച്ച \'ശുചിത്വ കേരളം സുന്ദര കേരളം\' പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ യേശുദാസ് പരാമര്‍ശം നടത്തിയത്. കേരളത്തില്‍ വന്‍ വിവാദമായ സംഭവം ബിബിസി ന്യൂസ് വരെ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























