ഇനി സണ്‍ഡേ ആഘോഷം വേണമെങ്കില്‍ ശനിയാഴ്ചയേ കരുതണം... ഞായറാഴ്ച ഡ്രൈ ഡേ

ഇനി സണ്‍ഡേ ആഘോഷം വേണമെങ്കില്‍ ശനിയാഴ്ചയേ കരുതണം... ഞായറാഴ്ച ഡ്രൈ ഡേ.
ബാറുകള്‍ സമ്പൂര്‍ണമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിനൊപ്പമാണ് ഞായറാഴ്ചകള്‍ ഡ്രൈഡേ ആക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ ഇടപെട്ട സുപ്രീം കോടതി ഡ്രൈഡേ സംബന്ധിച്ച പുതിയ തീരുമാനവും വിലക്കിയിട്ടുണ്ട് എന്നാണ് ബാറുടമകളുടെ ഭാഷ്യം. എന്നാലിത് ശരിയല്ലെന്നും ഞായറാഴ്ച മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കില്ല എന്നുമാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്.
നികുതി വകുപ്പ് സെക്രട്ടറിയുടെയും അഡ്വക്കറ്റ് ജനറലിന്റെയും അഭിപ്രായം ഇതിന് അനുകൂലമാണ്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനായി സര്‍ക്കാര്‍വക ബവറിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകളും ഘട്ടംഘട്ടമായി പൂട്ടുമെന്ന തീരുമാനം നടപ്പാക്കിക്കഴിഞ്ഞു. ആദ്യഘട്ടമായി 39 ഔട്ട് ലെറ്റുകള്‍ വെള്ളിയാഴ്ച പൂട്ടി. ഇതിന് പിന്നാലെയാണ് പുതിയ മദ്യനയം പ്രകാരമുള്ള ഡ്രൈഡേയും ആചരിച്ച് തുടങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























