അംഗണവാടി മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ചവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2016-17ല്‍ അംഗണവാടി മേഖലയില്‍ മികച്ച സേവനം കാഴ്ചവച്ച ജില്ലാ കളക്ടര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, അംഗന്‍വാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
മികച്ച ജില്ലാ കളക്ടറായി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയെ തെരഞ്ഞെടുത്തു. മികച്ച ജില്ലാ പ്രോഗ്രാം ഓഫിസറായി തൃശൂര്‍ ജില്ലയിലെ കെ.കെ. ചിത്രലേഖയേയും മികച്ച സി.ഡി.പി.ഒ.യായി നെടുമങ്ങാട് അഡീഷണല്‍ സി.ഡി.പി.ഒ. ശൈലജ.എസ്.പി.യേയും തെരഞ്ഞെടുത്തു. മികച്ച ഐസിഡിസ് സൂപ്പര്‍വൈസര്‍മാരായി എം.എസ്. കലാവതി (തിരുവനന്തപുരം), ഗിരിജഭായി.എ (കൊല്ലം), ജയമോള്‍.കെ.കെ (പത്തനംതിട്ട), ഷീലദേവസ്യ (ആലപ്പുഴ), ജാസ്മിന്‍ (കോട്ടയം), റോസ്‌ലി ടി.എ. (തൃശ്ശൂര്‍), വാസന്തി എസ്. (പാലക്കാട്), ലാലിമാത്യു (ഇടുക്കി), മേരി.പി.എ (വയനാട്), പാത്തുമ സി. (മലപ്പുറം) ഷൈനി.കെ (കോഴിക്കോട്) പ്രസന്ന പറമ്പത്ത് (കണ്ണൂര്‍) ജ്യോതി പി. (കാസര്‍ഗോഡ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇത് കൂടാതെ മികച്ച അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍ എന്നിവരേയും ജില്ല തിരിച്ച് പ്രഖ്യാപിച്ചു. ശ്രീജ കെ. എസ്., ധര്‍മ്മ ശകുന്തള, രേണുക കുമാരി (തിരുവനന്തപുരം), ഗീതാകുമാരി, രോഹിണി ടി, ധന്യ വി. (കൊല്ലം), പി. കെ. ഗീത, ജെസ്റ്റി ജോര്‍ജ്ജ് (പത്തനംതിട്ട), ഷാഹിദ ബീവി കെ, രമാദേവി ആര്‍, ചന്ദ്രമണിയമ്മ വി. (ആലപ്പുഴ) രമാദേവി കെ. എസ്, നീന ഇ.പി. (കോട്ടയം), സിനിമോള്‍ പി.റ്റി. (ഇടുക്കി), കെ.കെ. ശോഭന, സുബിത കെ.എസ്, ലതിക കുമാരി, അനിത എം.വി. (തൃശൂര്‍), പങ്കജവല്ലി പി, സബിത എം, അമ്മിണിക്കുട്ടി പി. (പാലക്കാട്), റ്റി.വി. കോമളവല്ലി, ഗിരിജവല്ലി സി.എം., ഉമ്മകുത്സു സി. കെ., ലളിത പി. (മലപ്പുറം) ഷൈന സി.എം, ഗിരിജ കെ, നിഷിത എം.കെ., സത്യവതി എം. (കോഴിക്കോട്), ലിസമ്മ (വയനാട്), രജനി ടി.വി, ഷൈനി എ.സി. (കണ്ണൂര്‍) സോമവതി കെ. (കാസര്‍ഗോഡ്) എന്നിവരെ മികച്ച അംഗന്‍വാടി വര്‍ക്കര്‍മാരായി തെരഞ്ഞെടുത്തു.
സുബൈദാ ബീവി എം, കെ.എം. അശ്വതി, ആര്‍. ഓമനയമ്മ (തിരുവനന്തപുരം), ശോഭന എസ്, രേണുക വി, അമ്പിളി കെ. (കൊല്ലം), കെ. സരോജിനിയമ്മ, ശാന്തകുമാരി പി. (പത്തനംതിട്ട), റബിയാനത്ത് ബീവി, മിനിമോള്‍ എസ്, സുനിമോള്‍ പി.എസ്. (ആലപ്പുഴ), കമലാക്ഷിയമ്മ എ.ജി, ഷീബ പി.കെ (കോട്ടയം), ഗീതമ്മ വി.കെ. (ഇടുക്കി), ഉഷ വി.വി, സിന്ധു എ.ബി, പ്രേമാവതി എ.എന്‍, സന്ധ്യ പി.കെ. (തൃശൂര്‍), ജാനമ്മ ടി., മാലതി, രാധ എ. (പാലക്കാട്), റംലത്ത് എം, മുലൈഖ സി, വിലാസിനി കെ, ഗീതാ കെ.എം. (മലപ്പുറം), ശ്യാമള കെ.എം, കോമള കെ, സുമാ പി, ഷൈലജ പി. (കോഴിക്കോട്), നഫീസ പടിക്കതൊടി (വയനാട്), രജിത പി, പുഷ്പവല്ലി ടി.പി. (കണ്ണൂര്‍), എം നളിനി (കാസര്‍കോട്) എന്നിവരെ മികച്ച അംഗണവാടി ഹെല്‍പര്‍മാരായും തെരഞ്ഞെടുത്തു.
എറണാകുളം ജില്ലയില്‍ നിന്നും അവാര്‍ഡിനായുള്ള നോമിനേഷന്‍ ലഭിക്കാത്തതിനാല്‍ ആ ജില്ലയെ അവാര്‍ഡിനായി പരിഗണിച്ചില്ല.
സംയോജിത ശിശു വികസന സേവന പദ്ധതിയിന്‍ കീഴില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്ന മികച്ച ജില്ലാകളക്ടര്‍ക്ക് 25,000 രൂപ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് 20,000 രൂപ, ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് 15,000 രൂപ, സൂപ്പര്‍വൈസര്‍ക്ക് 10,000 രൂപ, അംഗന്‍വാടി വര്‍ക്കര്‍ക്ക് 7500 രൂപ, അംഗന്‍വാടി ഹെല്‍പ്പര്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് അവാര്‍ഡ് തുക.
https://www.facebook.com/Malayalivartha
























