ഞങ്ങര്‍ അധികപ്പറ്റാണോ? ; കെ.പി.സി.സി നേതൃയോഗത്തില്‍ അവഗണിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍

കെ.പി.സി.സി നേതൃയോഗത്തില്‍ തങ്ങളെ അവഗണിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ. മുരളീധരന്‍. പാര്‍ട്ടിയില്‍ തങ്ങള്‍ അധികപ്പറ്റാണോയെന്ന് മുരളീധരന്‍ ചോദിച്ചു. സാധാരണ കെ.പി.സി.സി നേതൃയോഗത്തിലേക്ക് മുന്‍ അധ്യക്ഷന്‍മാരെ ക്ഷണിക്കുന്നതാണ്. ഇപ്പോഴത്തെ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഏത് വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്ന് മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി താന്‍ അധികമൊന്നും പറയുന്നില്ല. യോഗത്തിന് പോകാന്‍ ഞാന്‍ തയ്യാറെടുത്തിരുന്നു. പക്ഷേ ക്ഷണം ലഭിച്ചില്ല. ഈ നടപടി തെറ്റാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കൂവെന്നും ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് നടന്ന നേതൃയോഗത്തില്‍ വി.എം സുധീരനേയും കെ. മുരളീധരനേയും ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ടി.എന്‍ പ്രതാപന്‍, ജോണ്‍സണ്‍ ഏബ്രഹാം തുടങ്ങിയവരാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്നും അതിനാലാണ് ഇരുവരേയും ക്ഷണിക്കാതിരുന്നതെന്നും എം.എം ഹസന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























