അന്ത്യോദയ എക്പ്രസിന് കാസര്‍ഗോഡും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചു

കാസര്‍ഗോഡുകാര്‍ക്ക് ആശ്വാസം.അന്ത്യോദയ എക്പ്രസിന് കാസര്‍ഗോഡും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചു. പി . കരുണാകരന്‍ എം പിയെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്കാണ് സ്‌റ്റോപ് അനുവദിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്‌റ്റോപ് അനുവദിച്ചിരിക്കുന്നതെന്ന് പീയൂഷ് ഗോയല്‍ കരുണാകരന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ അന്ത്യോദയ എക്പ്രസിന് കാസര്‍ഗോഡ് സ്‌റ്റോപ്പ് അനുവദിക്കാത്തിന്റെ പേരില്‍ നടന്നിരുന്നു.
https://www.facebook.com/Malayalivartha
























