കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാല കാവിവത്ക്കരണം ശക്തം: രാഷട്രീയ പ്രവര്‍ത്തനത്തിനു നിരോധനം, കവിത എഴുതിയ വിദ്യാര്‍ത്ഥി പുറത്ത്

കാവിവത്ക്കരണത്തില്‍ പ്രതിഷേധം ശക്തം. കാസര്‍കോഡ് സെന്ററല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗുണ്ടാ പൊലീസിന്റെ വിളയാട്ടം. സംഘപരിവാറിന്റെ വിളയാട്ടം അതിരുകടക്കുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ഇപ്പോളിവിടെ തുടര്‍കഥയായി മാറിയിരിക്കുകയാണ്. കാമ്പസില്‍ കാര്യങ്ങള്‍ക്കെല്ലാം സംഘ്പരിവാര്‍ മയമാണ്. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ കെ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാമ്പസിനെ ആര്‍.എസ്.എസ് വത്കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തിരുവനന്തപുരം കൈമനം സ്വദേശിയായ ജയപ്രകാശ് ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫസറാണ്. വൈസ് ചാന്‍സിലര്‍ ഗോപകുമാറും രജിസ്റ്റാര്‍ രാധാകൃഷ്ണന്‍ നായരും ജയപ്രകാശിന്റെ കളിപ്പാവകളാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
<ു>യൂണിവേഴ്‌സിറ്റിയിലെ താത്കാലിക പോസ്റ്റുകളില്‍ മുഴുവന്‍ സംഘ്പരിവാര്‍ അനുകൂലികളെയാണ് നിയമിക്കുന്നത്. പല തസ്തികകളിലും സ്ഥിര നിയമനം നടത്താന്‍ അവസരമുണ്ടായിട്ടും സംഘ്പരിവാര്‍ അനുകൂലികളെ നിയമിക്കാനായി താത്കാലിക നിയമനം നടത്തുകയാണ്്. ഇതിന്റെ മറവില്‍ വലിയ അഴിമതി നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഭരണ വിഭാഗത്തിലാണ് താത്കാലിക നിയമനങ്ങള്‍ കൂടുതല്‍ നടക്കുന്നത്. താത്കാലിക നിയമനങ്ങളുടെ മറവില്‍ അഴിമതി നടത്തുന്നതായി യു.ജി.സിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ തസ്തികകളിലുള്ള താത്കാലിക ജോലിക്കാരെ പിരിച്ചുവിടാന്‍ യു.ജി.സി തന്നെ നിര്‍ദേശിച്ചിരുന്നു.
ദലിത് ഹര്‍ത്താലില്‍ പങ്കെടുത്തവരോട് യൂണിവേഴ്‌സിറ്റി അധികൃതര്‍ തിരഞ്ഞുപിടിച്ചു പ്രതികാരം ചെയ്യുകയാണിപ്പോള്‍. ഹോസ്റ്റലില്‍ നിന്നു പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ ദലിത് ഹര്‍ത്താലിനായി പോസ്റ്ററുകള്‍ പതിച്ചവരും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരുമാണ്. ഹര്‍ത്താലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ എത്താന്‍ വൈകിയതുമായുണ്ടായ പ്രശ്‌നങ്ങളാണ് പെട്ടെന്ന് സസ്‌പെന്‍ഷനിലേക്കു വരെ എത്തിയത്. ഹോസ്റ്റലില്‍ എത്താന്‍ നേരം വൈകിയാന്‍ അതിന്റെ കാരണം എഴുതി നല്‍കി ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയാണ് പതിവ്.
എന്നാല്‍ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ പല പോസ്റ്റുകളിലുമുള്ളവരെ പിരിച്ചുവിടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാരനെ പിരിച്ചുവിടുകയായിരുന്നു. വളരെ അത്യാവശ്യമായ ഈ ജോലിക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സമരങ്ങളാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷനിലേക്കു വരെ എത്തിച്ചിരിക്കുന്നത്. ഹോസ്റ്റലിലെ പാചകക്കാരെ പിരിച്ചു വിട്ട നിലപാടിനെതിരേ നിരാഹാര സമരം നടത്തിയ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ചു പ്രതികാരം തീര്‍ക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ശക്തമായ സമരം നടത്തുക വഴി പ്രശ്‌നം പരിഹരിക്കാമെന്നു അധികൃതര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാലും പ്രശ്‌നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല
https://www.facebook.com/Malayalivartha
























