ഇതാണ് നിലപാടുള്ള നടന്‍...അമ്മ വിഷയത്തില്‍ കേരളം നാറുമ്പോള്‍ ഇന്ത്യയിലെ മറ്റുഭാഷാ നടന്‍മാരെ നാം കണ്ടുപഠിക്കണം

കേരളത്തിലെ സിനിമാക്കാരെ കണ്ടുപഠിക്കൂ പ്രകാശ് രാജെന്ന നടനെ. യഥാര്‍ത്ഥ ജീവിതത്തില്‍ വെടിയുണ്ടകളെ ഭയക്കാത്ത അദ്ദേഹമാണ് നുമ്മ പറഞ്ഞ നടന്‍. കാവേരി നദി വിഷയത്തില്‍ കര്‍ണാടകക്കാരനായിട്ടും തമിഴ്‌നാടിനായി സംസാരിച്ച രജനി കാന്തിനെ മലയാള നടന്‍മാര്‍ പൂവിട്ട് പൂജിക്കണം. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ കാലക്ക് അതിന്റെ പേരില്‍ ഒട്ടേറെ വിലക്കുകള്‍ നേരിടേണ്ടിയും വന്നു. എന്നാല്‍ കേരളത്തില്‍ മുല്ലപ്പെരിയാര്‍ വിഷയമുണ്ടായപ്പോള്‍ പ്രതികരിക്കാന്‍ ഒറ്റ മലയാള നടനെപ്പോലും കണ്ടില്ല. കാരണം പറഞ്ഞതാകട്ടെ തമിഴ്‌നാടിനെ പിണക്കാനാകില്ലെന്ന്. കൂടുതല്‍ സിനിമാ ജോലികളും ചെന്നൈ ആസ്ഥാനമയാണെന്ന വിചിത്രവാദവും അവര്‍ നിരത്തി. കേരളത്തിലെ നടന്‍മാരുടെ അവസരവാദ നിലപാട്. ഇന്ന് അമ്മ വിഷയത്തില്‍ കേരളം അപ്പാടെ സിനിമാക്കാരെ ചീത്ത വിളിക്കുമ്പോള്‍ എല്ലാ പ്രമുഖ നടന്‍മാരും മൗനവ്രതത്തിലാണ്. ദിലീപ് വിഷയം വലിയ ഗൗരവത്തോടെയാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കാരണം നീതി നിഷേധിക്കപ്പെട്ടത് അവരുടെ സംഘടനയിലെ തന്നെ ഒരംഗത്തിനാണ്. അതിന്റെ തുടര്‍ ചലനങ്ങളാണ് ഇപ്പോള്‍ കാണുന്നത്.
കരുക്കള്‍ നീക്കിയത് തന്ത്രപരം
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരികെ എടുത്തത് പൊതുസമ്മേളനത്തിലെ സമ്മര്‍ദ്ദത്തിന്റെ ഭാഗം. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനായി താരങ്ങള്‍ രംഗത്തെത്തിയത്.
നടന്‍ ദിലീപിനായി ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. തുടര്‍ന്ന് ഈ വിഷയത്തില്‍ താരങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേര്‍ത്തു.
അജണ്ടയ്ക്കു പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടന്നില്ല. അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനല്‍കിയത് നിറഞ്ഞ കൈയടികളോടെയാണ് അംഗങ്ങള്‍ സ്വാഗതം ചെയ്തത്. തുടര്‍ന്ന് വൈകീട്ടോടെ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതായി വാര്‍ത്ത വന്നു.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചു, സംഘികളുടെ അടുത്ത ഉന്നം പ്രകാശ് രാജെന്ന് പൊലീസ്
പ്രധാനമന്ത്രിയെ വിമര്‍ശിച്ചു, ഗൗരി ഘാതകരുടെ അടുത്ത ഉന്നം പ്രകാശ് രാജെന്ന് പൊലീസ്. തന്റെ നിലപാടുകള്‍ ഇനിയും ഉറക്കെ പറയുമെന്നും വധഭീഷണിയെ ഭയക്കുന്നില്ലെന്നും നടന്‍ പ്രകാശ് രാജ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരിയുടെ ഘാതകര്‍ എന്നെയും ഇല്ലാതാക്കാന്‍ പദ്ധതിയിട്ടു എന്നാണ് പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തിയത്. എന്റെ ശബ്ദം ഇനിയും ഉയരും. കൂടുതല്‍ കരുത്തോടെ.' പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് സഹിതമാണ് പ്രകാശ് രാജിന്റെ പ്രതികരണം.
പ്രകാശ് രാജിനെ ഇല്ലാതാക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് കന്നഡ വാര്‍ത്താ ചാനല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പിയേയും നിരന്തരം വിമര്‍ശിച്ചിരുന്നു എന്ന കാരണത്താലാണ് പ്രകാശ് രാജ് ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ജ്ഞാനപീഠ ജേതാവ് ഗിരീഷ് കര്‍ണാടിനെ വധിക്കാനും സംഘം പദ്ധതിയിട്ടിരുന്നു.
ഓപ്പറേഷന്‍ കാക എന്നായിരുന്നു ഗിരീഷ് കര്‍ണാടിന്റെ വധിക്കുന്നതിന് പേരിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് ഗൗരി ലങ്കേഷ് ബെംഗലൂരുവിലെ സ്വവസതിയ്ക്കുമുന്നില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഹിന്ദുത്വയുടെ നിരന്തര വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് കല്‍ബുര്‍ഗി വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനായി പ്രയത്‌നിച്ചിരുന്നു.
നേരത്തെ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷ് കൊലപാതകത്തിലും അക്രമികള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. രാജ്യത്തെ പുരോഗമനവാദികളായ എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നെന്ന് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. കെ.എസ് ഭഗവാന്‍, മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി. ടി. ലളിത നായിക്, യുക്തിവാദി സി.എസ് ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha
























