ആഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കും ; ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നല്‍കി ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നല്‍കി ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആഗസ്റ്റ് 15 ന് ശേഷം രാജ്യം തെരെഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കും എന്ന് ഷാ വാരണാസിയില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയാണ് മുൻപിൽ. തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാൻ അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഷായുടെ പ്രസ്താവന ലോക്‌സഭാ തെരെഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന ആണ് നല്‍കുന്നത് എന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികള്‍ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് സാധ്യത എന്നും അമിത് ഷായുടെ പ്രസംഗം അതാണ് ചൂണ്ടിക്കാണിക്കുന്നത് എന്നും നിരീക്ഷകർ പറയുന്നു.
https://www.facebook.com/Malayalivartha






















