പ്രിയാ വാര്യര്‍ക്കുപിന്നാലെ ഒരു അഡാറ് കണ്ണിറുക്കലുമായി രാഹുല്‍ ഗാന്ധി; രാഹുലിന്റെ കണ്ണിറുക്കല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഹമാകുന്നു; ഒപ്പം ട്രോളുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിനു തൊട്ടുപിന്നാലെ, പ്രധാനമന്ത്രിയുടെ അടുത്തെത്തി രാഹുല്‍ ആശ്ലേഷിച്ചതാണു സമൂഹമാധ്യമങ്ങള്‍ക്ക് ഒരു ചാകര തന്നെ സൃഷ്ടിക്കാനുള്ള വഴിനല്‍കി . ആലിംഗനത്തിനു ശേഷം തന്റെ സീറ്റില്‍ പോയിരുന്ന രാഹുല്‍ സഹപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാര്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട് അലക്കുകയാണ്.

സമൂഹമാധ്യമത്തിലൂടെ സെന്‍സേഷനായി മാറിയ 'ഒരു അഡാറ് ലവ്' സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു ഇപ്പോള്‍ രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കല്‍ എന്നു ചോദിച്ച് ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ ആളുകള്‍ പോസ്റ്റുന്നുണ്ട്. ചൂടുപിടിച്ച ചര്‍ച്ചയ്ക്കിടയില്‍ രാഹുലിന്റെ അപ്രതീക്ഷിത ഇടപെടലിനു തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും ട്വിറ്ററില്‍ കയ്യടിച്ച് പിന്തുണച്ചിട്ടുണ്ട്.

https://www.facebook.com/Malayalivartha

























