വാഹനപരിശോധനയ്ക്കിടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാര്‍ ഓടിയത് അരക്കിലോമീറ്ററോളം

വാഹനത്തിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാര്‍ അരക്കിലോമീറ്റര്‍ ഓടി. മഹാരാഷ്ട്രയിലെ താനയില്‍ വ്യാഴാഴ്ച രാത്രിയാണു സംഭവമുണ്ടായത്. തെറ്റായ ദിശയില്‍ എത്തിയ വാഹനം തടയുന്നതിനിടെയാണ് പോലീസുകാരനെയും വലിച്ചിഴച്ച് കാര്‍ ഓടിയത്. അപ്പ തംഖാനെ എന്ന പോലീസുകാരനാണ് മരണത്തിന്റെ വക്കില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടത്. അപ്പയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്‍ െ്രെഡവറായ ജിമിത് മെഹ്തയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.
തെറ്റായ ദിശയില്‍ എത്തിയ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മെഹ്ത കാറിന്റെ വേഗത വര്‍ധിപ്പിക്കുകയായിരുന്നെന്നും വാഹനം തടന്‍ ശ്രമിച്ച തന്നെ ബോണറ്റിലാക്കി ഇയാള്‍ വലിച്ചിഴച്ചെന്നും അപ്പയുടെ പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മെഹ്ത വാഹനം നിര്‍ത്തിയത്.
https://www.facebook.com/Malayalivartha

























