ചോക്ലേറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് പിടിയില്‍

ചോക്ലേറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബഹ്‌റൈനില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി റൗഫ് ആണ് പിടിയിലായത്. 11.83 ലക്ഷം രൂപ വിലമതിക്കുന്ന 384.1 ഗ്രാം സ്വര്‍ണം ചോക്ലേറ്റിനുള്ളില്‍ ഒളിപ്പിച്ച് കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിക്കുന്നതിനിടെ ബാഗിനുള്ളില്‍ കറുത്തനിറത്തിലുള്ള വസ്തു ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോള്‍ ചോക്ലേറ്റും ബബിള്‍ഗമും ആണെന്ന് കണ്ടെത്തി.
എന്നാല്‍, സംശയം തോന്നി ചോക്ലേറ്റ് കൂടുതല്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
വിദേശത്തു നിന്ന് വരുന്നവരുടെ കൈവശം സാധാരണയായി ചോക്ലേറ്റുകള്‍ കാണുന്നതിനാല്‍ ഇവ പരിശോധിക്കില്ലെന്നാണ് സ്വര്‍ണക്കടത്തുകാര്‍ കരുതുന്നതെന്ന് കസ്റ്റംസ് അഡീഷണല്‍ കമ്മിഷണര്‍ ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























