ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ,

ജമ്മു കശ്മീരില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ അനന്ത്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് രണ്ട് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപറേഷന്‍ നടത്തുന്നത്.
പെട്രോള്‍ പാര്‍ട്ടിക്ക് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. പ്രദേശം വളഞ്ഞ സേന തിരച്ചില്‍ നടത്തുകയാണ്. ജൂലൈ 19ന് കുപ് വാര ജില്ലയിലെ ഹന്ദ്വാരയില്‍ സേന നടത്തിയ ഏറ്റുമുട്ടലില്‍ പാക് തീവ്രവാദിയെ കൊലപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























