മനുഷ്യത്വത്തിന്റെ വിലയാണ് നന്ദി!! സിഗ്നല്‍ തകരാറിലായപ്പോൾ യാത്രക്കാരെല്ലാം ഇറങ്ങിയതോടെ ട്രെയിനില്‍ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയ്ക്ക് മുതുക് ചവിട്ടുപടിയാക്കി പോലീസുകാർ

ചെന്നൈയിൽ വഴിയിൽ കിടന്ന് പോയ ട്രെയിനിൽ നിന്നിറങ്ങാൻ ബുദ്ധിമുട്ടിയ ഗർഭിണിയായ സ്‌ത്രീക്ക് ചവിട്ടുപടിയായി മാറിയത് പൊലീസുകർ. തമിഴ്‌നാട്ടിൽ നിന്നുള്ള പൊലീസുകാരാണ് ഗർഭിണിയായ സ്ത്രീക്ക് വേണ്ടി മനുഷ്യഗോവണി തീർത്തത്. സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് തമിഴ്‌നാട് പൊലീസിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്‍, മണികണ്ഠന്‍ എന്നിവരാണ് യുവതിയെ ഇറങ്ങാന്‍ സഹായം നല്‍കിയത്.
സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് വഴിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ പറയുകയായിരുന്നു. യാത്രക്കാരായ ചില യുവാക്കളും സഹായത്തിനെത്തിയതോടെ യുവതി സുരക്ഷിതയായി നിലത്തിറങ്ങി. പോലീസുകാരെ സേന പ്രശസ്തി പത്രവും പാരിതോഷികവും നല്‍കി അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























