പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും

2015ലുണ്ടായ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്. പ്രക്ഷോഭസമയത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഹാര്‍ദിക് പട്ടേലിനെ കോടതി ശിക്ഷിച്ചത്.
17 പേരാണ് കേസിലെ പ്രതികള്‍. ഗുജറാത്തിലെ മെഹ്‌സാനയിലെ കോടതിയാണ് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഹാര്‍ദിക് പട്ടേലിന് പുറമേ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് നേതാവായ ലാല്‍ജി പട്ടേലും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം തടവ് ശിക്ഷക്ക് പുറമേ ഹാര്‍ദിക് പട്ടേലും ലാല്‍ജി പട്ടേലും 50,000 രൂപ പിഴയും അടക്കണം. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha