മമത ബാനര്‍ജിയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല ; പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാകുമ്പോൾ രാഹുൽ ഗാന്ധി തന്റെ വിശാല മനസ് തുറന്ന് കാണിച്ചിരിക്കുന്നു. തനിക്ക് പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്നും ആരെവേണെമെങ്കിലും പ്രധാനമന്ത്രിയാക്കാൻ തയാറാണെന്നും രാഹുൽ പറഞ്ഞു. മമത ബാനര്‍ജിയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ലെന്നും പ്രതിപക്ഷത്തു നിന്ന് ആരേയും പിന്തുണയ്ക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
മാന്യമായ സീറ്റുകളുടെ എണ്ണം ഉണ്ടെങ്കിലെ തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ ഉള്ളുവെന്ന് നേരത്തെ ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha