ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി

ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഇരുവരെയും സി.ബി.ഐ കോടതി കഴിഞ്ഞ മാര്‍ച്ചില്‍ കുറ്റ വിമുക്തരാക്കിയിരുന്നു.
സി.ബി.ഐ കോടതിയുടെ ഈ നടപടി റദ്ദാക്കിക്കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈകോടതി വിധിച്ചത്. 12 ആഴ്ചക്കുള്ളില്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ടെലകോം മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ അനധികൃതമായി ടെലഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചുവെന്നതാണ് ദയാനിധി മാരനെതിരായ കുറ്റം. സണ്‍ ടി.വിയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡാറ്റ കൈമാറ്റത്തിനും ഈ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ചുവെന്നുമാണ് കേസ്
https://www.facebook.com/Malayalivartha