പാർലമെന്റ് തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഘടക കക്ഷികൾ ; ഇക്കുറി ഒരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ സംവരണ സീറ്റുകൾ എൻഡിഎക്ക് കീറാമുട്ടിയാകുന്നു. എല്ലാ കക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഉതകുന്ന രീതിയിൽ സീറ്റ് വീതം വയ്ക്കാനാണ് സാധ്യത. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ഘടക കക്ഷികൾ.
സികെ ജാനുവിന്റെ ജെആർഎസും ലോക് ജനശക്തി പാർട്ടിയും ഒരു സംവരണ സീറ്റ് തങ്ങൾക്ക് വേണമെന്ന നിലപാടിൽ ആണ്. ബിഡിജെഎസിനും തങ്ങൾക്ക് ഒപ്പമുള്ള കെപിഎംഎസ് വിഭാഗത്തിലെ നേതാക്കളെ മത്സരിപ്പിക്കുന്നതിനായി ഒരു സംവരണ മണ്ഡലം കിട്ടണമെന്ന ആഗ്രഹമുണ്ട്. എന്നാൽ ബിജെപി ആകട്ടെ തങ്ങളുടെ നേതാക്കന്മാരെ ഈ സീറ്റുകളിൽ മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളും ബിജെപി തുടങ്ങി കഴിഞ്ഞു. എൻഡിഎ ഘടക കക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയാകട്ടെ തങ്ങൾക്ക് ഇക്കുറി ഒരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. സംവരണ മണ്ഡലങ്ങളായ ആലത്തൂരോ മാവേലിക്കരയോ കിട്ടിയാൽ മത്സരിക്കുമെന്ന നിലപാടിലാണ് അവർ. ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാത്തതിനാൽ എൻഡിഎ യോഗം ചേരുന്നുമില്ല.
https://www.facebook.com/Malayalivartha