പിടികിട്ടാപ്പുള്ളിയെ വലയിലാക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

മധ്യപ്രദേശിലെ ഭോപ്പാലിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഉമ്രദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദേവ്ചന്ദ് നാഗ്‌ലെയാണ് ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. അറസ്റ്റ് വാറന്റുമായി ജോഹരി ലാല്‍ എന്നയാളെ പിടികൂടുന്നതിന് സഹപ്രവര്‍ത്തകനായ അനില്‍ കുമാറിനൊപ്പം ജമുനിയ ജേതു ഗ്രാമത്തിലെത്തിയതായിരുന്നു ദേവ്ചന്ദ്. പരിശോധനയ്ക്കിടെ 12 ഓളം പേര്‍ വടികളും മഴുവുമായി ഇവര്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു.
https://www.facebook.com/Malayalivartha