ഫേസ്ബുക്ക് അലേര്‍ട്ട്; പെണ്‍കുട്ടി ആത്മഹത്യയില്‍ നിന്ന് പിന്മാറി

ഫേസ് ബുക്ക് തുണച്ചു. ഫേസ്ബുക്ക് അലേര്‍ട്ടിനെ തുടര്‍ന്ന് തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയില്‍ നിന്ന് പിന്മാറി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തിരിച്ചറിഞ്ഞ ഫേസ്ബുക്ക് അതോറിറ്റി പോലീസിന് സന്ദേശം അയച്ചക്കുകയായിരുന്നു.ഉടന്‍ തന്നെ അസം പോലീസ് സൈബര്‍ വിഭാഗം പെണ്‍കുട്ടിയുടെ സ്ഥലം കണ്ടെത്തി ഈ വിവരം ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു. ഇതേതുടര്‍ന്ന് ആത്മഹത്യ പോലീസ് ഒഴിവാക്കുകയായിരുന്നു. പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തതിനുശേഷം യുവതിയെയും കുടുബത്തെയും കൗണ്‍സിലിങ്ങിന് വിധേയമാക്കി.
https://www.facebook.com/Malayalivartha